ഇടിച്ചിട്ട് നിർത്താതെ പോയ സ്ക്കൂട്ടറിനെ തിരയുന്നു

ഇടിച്ചിട്ട് നിർത്താതെ പോയ സ്ക്കൂട്ടറിനെ തിരയുന്നു

  • അപകടത്തിൽ പരിക്കേറ്റയാൾക്ക് ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്ക്

അരിക്കുളം:07-12- 2024ന് വൈകുന്നേരം 06:20 മണിയോടെ അരിക്കുളം യുപി സ്കൂളിന് സമീപം വെച്ച് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അരിക്കുളം സ്വദേശിയായ ഭാസ്കരൻ (61) നെ ഇടിച്ചിട്ട് കുരുടിമുക്ക് ഭാഗത്തേക്ക് നിർത്താതെ ഓടിച്ചു പോയ സ്കൂട്ടറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .

അപകടത്തിൽ പരിക്കേറ്റയാൾക്ക് ഷോൾഡറിനും വാരിയെലിനും ഗുരുതര പരിക്കുണ്ട്. കൊയിലാണ്ടി പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച് അന്വേഷണം പുരോഗമിച്ചു വരുന്നുണ്ട്.എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണം.
ഫോൺ: 0496 262236
9497987193,9497608933

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )