ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • അയൽ രാജ്യങ്ങളിലെ വില നോക്കൂവെന്നും ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വില നിയന്ത്രിക്കാൻ ശ്രമിക്കുന്നു. കേന്ദ്രം അതിന്റെ ഭാഗമായി നികുതി കുറച്ചല്ലോയെന്നും, വില കൂട്ടിയാലെ നിലവിലെ സാഹചര്യം നിയന്ത്രിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ലഭ്യത ഇല്ലാതെ ആവില്ല. സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല.

അയൽ രാജ്യങ്ങളിലെ വില നോക്കൂവെന്നും ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിനായി കേന്ദ്ര ഇടപെടൽ. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )