പുഷ്‌പകൃഷി നടീലുത്സവം സംഘടിപ്പിച്ചു

പുഷ്‌പകൃഷി നടീലുത്സവം സംഘടിപ്പിച്ചു

  • ചെണ്ടുമല്ലി തോട്ടത്തിൻ്റെ നഗരസഭാതല തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീയു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണം 2026-27 പുഷ്പകൃഷി പ്രോത്സാഹനം പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം വാർഡ് ഇല്ലത്ത് താഴെ കൃഷിശ്രീ കാർഷിക സംഘം ആരംഭിക്കുന്ന ചെണ്ടുമല്ലി തോട്ടത്തിൻ്റെ നഗരസഭാതല തൈ നടീൽ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീയു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .

നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എ സുധാകരൻ അധ്യക്ഷനായി. കൗൺസിലർമാരായ വി.രമേശൻ , പി.കെ ഷൈജു, കൃഷി ഓഫീസർ ഷംസിദ സിയാദ്,നിഷ മാണിക്കം വീട് എന്നിവർ ആശംസകൾ നേർന്നു. 50 സെൻ്റ് സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. എൻ . കെ. രാജഗോപാലൻ മാസ്റ്റർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ശ്രീമതി ഹംന നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )