ഇറാനിലെ ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

  • പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദേശം

ടെഹ്റാൻ: ഇറാനിലെ ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഔദ്യോഗികമായി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദേശം.ലെബനാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് തെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ
ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിച്ചു. നിലവിലെ വെടിനിർത്തൽ ലംഘനങ്ങൾക്കും ഇസ്രായേൽ നടപടികൾക്കും പിന്നിൽ അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിലിരിക്കെയാണ് ഇസ്രായേൽ ലെബനാനെതിരെ തുടർച്ചയായി ആക്രമണം നടത്തുന്നത്.

ആക്രമണം അതിരുവിട്ടതോടെ ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുക്കുകയായിരന്നു.ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ചുവന്നരേഖകളും കടന്നാണ് ബെയ്റൂത്തിലും സമീപ പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഇറാൻ മിലിട്ടറി പ്രതികരിച്ചു.ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശം പൂർണമായും തള്ളി ഇസ്രായേൽ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )