
റഷ്യ ഉൾപ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോർമുസ് ചുങ്കം പിരിവിൽ നിന്ന് ഒഴിവാക്കി ഇറാൻ
- അതേസമയം മറ്റ് ഏതൊക്കെ സൗഹൃദ രാജ്യങ്ങളെയാണ് ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയതെന്നതിൽ വ്യക്തതയില്ല
മോസ്കോ: റഷ്യ ഉൾപ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോർമുസ് ചുങ്കം പിരിവിൽ നിന്ന് ഒഴിവാക്കി ഇറാൻ. മോസ്കോയിലെ ഇറാൻ അംബാസഡർ ഖാസിം ജലാലിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ റിയ നൊവാസ്റ്റിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം മറ്റ് ഏതൊക്കെ സൗഹൃദ രാജ്യങ്ങളെയാണ് ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയതെന്നതിൽ വ്യക്തതയില്ല. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിത്തുടങ്ങിയെന്നും ആദ്യഘട്ട വരുമാനം ലഭിച്ചെന്നും ഇന്നലെ ഇറാൻ അറിയിച്ചിരുന്നു.
CATEGORIES News
