
ഇലോൺ മസ്കിന്റെ രണ്ട് സുപ്രധാന കമ്പനികൾ തമ്മിൽ ലയിച്ചു
- സ്പേസ് എക്സ് എന്നത് ലോകത്ത് എറ്റവും കൂടുതൽ വിക്ഷേപണ ദൗത്യങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ്
ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ രണ്ട് സുപ്രധാന കമ്പനികൾ തമ്മിൽ ലയിച്ചു. ലോകത്തെ ഒന്നാം നിര സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിലേക്ക്, എക്സ് എഐയെ ലയിപ്പിച്ചതായി മസ്ക് ഔദ്യോഗികമായി അറിയിച്ചു. മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള ആദ്യ പടിയാണ് ലയനമെന്നാണ് മസ്കിന്റെ അവകാശവാദം.

സ്പേസ് എക്സ് എന്നത് ലോകത്ത് എറ്റവും കൂടുതൽ വിക്ഷേപണ ദൗത്യങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് . ലോക ബഹിരാകാശ രംഗത്തെ തന്നെ മാറ്റിമറിച്ച, എറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ സ്വന്തമായുള്ള കമ്പനിയാണിത്. പുനരുപയോഗ റോക്കറ്റുകളും ഉപഗ്രഹ ഇന്റർനെറ്റും സർവ്വസാധാരണമാക്കിയ സ്പേസ് എക്സിലേക്ക് എക്സ് എഐ എന്ന തന്റെ ഇളയ സന്തതിയെ ലയിപ്പിച്ചിരിക്കുകയാണ് ഇലോൺ മസ്ക്.
CATEGORIES News
