ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല; മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി

ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല; മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി

  • വാട്ട്സ്‌ആപ്പ് ഉടമകയായ മെറ്റയെ ശാസിച്ചത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.

ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിൽ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി അറിയിച്ചു.

വാട്ട്സ്‌ആപ്പ് ഉടമകയായ മെറ്റയെ ശാസിച്ചത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. വിഷയം ഗൗരവകരമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഒരു വിവരവും കൈമാറാൻ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )