ഉദയനഗറിൽ പാഠപുസ്ത‌കവണ്ടി മറിഞ്ഞു

ഉദയനഗറിൽ പാഠപുസ്ത‌കവണ്ടി മറിഞ്ഞു

  • പുസ്തകങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

കോടഞ്ചേരി: മലയോര ഹൈവേയിൽ കോടഞ്ചേരിക്കുസമീ പം ഉദയനഗറിൽ പാഠപുസ്തകങ്ങൾകയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

മൂന്നു പേർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . സ്കൂളുകളിലേക്ക് പാഠപുസ്തകങ്ങൾ കൊണ്ടുവന്ന വണ്ടി ഉദയനഗർ കയറ്റത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. പാഠപുസ്തകങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )