
ഉന്നത വിജയികളെ അനുമോദിച്ചു
- കവിയും എഴുത്തുകാരനുമായ വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിൽ നന്മ റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചത്.
പരിപാടി കവിയും എഴുത്തുകാരനുമായ വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നന്മ പ്രസിഡൻ്റ് സുരേഷ് അഭയം അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് മെമ്പർ തങ്കം ആറാങ്കണ്ടത്തിൽ, കെ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ഇ.കെ ബാലൻ മാസ്റ്റർ, എൻ സന്തോഷ് മാസ്റ്റർ, ശങ്കരൻ കുനിയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News