ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും പുസ്തക പ്രകാശനം ചെയ്തു

ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും പുസ്തക പ്രകാശനം ചെയ്തു

  • പരിപാടി ഡോക്ടർ ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു

മൂടാടി: ശ്രീനാരായണ ലൈബ്രറി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ സി കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരം ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളും എന്ന പുസ്തക പ്രകാശനം ചെയ്തു .

പരിപാടി ഡോക്ടർ ഐസക്ക് ഈപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു . ചന്ദ്രശേഖരൻ തിക്കോടി പുസ്തകം പ്രകാശനം ചെയ്തു. ടി നരേന്ദ്രൻ മാസ്റ്റർ, ടി രജത് വിത്സൻ, ഇബ്നു റോഷൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ഡോ: ആർ കെ സതീഷ്, മുണ്ട്യടി ദാമോദരൻ , നജീബ് മൂടാടി , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു, സ്വാമിദാസ് മുചുകുന്ന്, സി കെ വാസു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി വി ഗംഗാധരൻ സ്വാഗതവും ടി എം കെ അരവിന്ദൻ നന്ദിയും പറഞ്ഞു .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )