ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ                   പരിപാടികൾ തുടങ്ങി

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടികൾ തുടങ്ങി

  • കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാവിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടികൾ തുടങ്ങി. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രാവിലെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണവുമുണ്ട്.

അനുസ്മരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർമാരായ സി.വി.ബാലകൃഷ്ണൻ, പി. രത്നവല്ലി ടീച്ചർ, നേതാക്കളായ അഡ്വ:കെ. വിജയൻ, രാജേഷ് കീഴരിയൂർ, സി.പി. മോഹനൻ, അജയ് ബോസ്, ശ്രീജാറാണി, കെ.വി. റീന, കെ.എം. സുമതി, പി.പി. നാണി, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ, എൻ. ദാസൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, വി.കെ. വത്സരാജ്, കെ.പി. വിനോദ് കുമാർ, പി.ടി. ഉമേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )