
ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് ഉള്ളിയേരി സ്വദേശി
- രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്
ഉള്ളിയേരി: നമ്മുടെ ഉള്ളേരിയിൽ നിന്ന് ലോക നിലവാരത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കാൻ രാജ്‌മോഹൻ. വി. ആർ ഒരുങ്ങുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാവുന്ന നിമിഷമാണിത്.

സെപ്റ്റംബർ 12 മുതൽ 19 വരെ തായ്ലാഡിൽ , വേൾഡ് യൂത്ത് മുയ്തായ് ചാമ്പ്യൻഷിപ്പിൽ നടക്കുന്ന ഇൻ്റർനാഷണൽ റഫറി ജഡ്ജ് എക്സാമിൽ പങ്കെടുക്കുവാനുള്ള അവസര മാണിതെന്ന് ഉള്ളയേരി നാറാത്ത് ചൈതന്യയിൽ വീട്ടിൽ രാജ്‌മോഹൻ. വി. ആർ പറഞ്ഞു. ടോർനാടോ ഫൈറ്റ് ക്ലബ് ഹെഡ് കോച്ച് കൂടിയാണ് ഈ ഉള്ളിയേരി സ്വദേശി.

ഇന്ത്യയിൽ തന്നെ വളരെ കുറച്ചും കേരളത്തിൽ നിലവിൽ ഒരാൾ (ബിനു ജോസഫ് : പ്രസിഡന്റ് കേരള സ്റ്റേറ്റ് മുയതായ് അസോസിയേഷൻ ) മാത്രമേ ഐഎഫ്എംഎ
റഫറി ജഡ്ജ് ഉള്ളൂ എന്നതും എന്നത് നേട്ടത്തിന്റെ മാറ്റ്കൂട്ടുന്നു . ഐഎഫ്എംഎ എന്നത് നിലവിൽ പാരീസ് ഒളിമ്പിക് എക്സിബിഷൻ അവതരിപ്പിച്ച ഏക ഇൻ്റർനാഷണൽ സംഘടനയാണ്. ഇതിൽ പങ്കെടുത് വിജയിച്ചു വരുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും വേണമെന്ന് രാജ്‌മോഹൻ പറഞ്ഞു.