
ഉള്ളിയേരിയിൽ കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരണം
- വെരുക് ഇനത്തിൽപ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകർ വ്യക്തമാക്കി
ഉള്ളിയേരി :ഉള്ളിയേരിയിലെ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
വെരുക് ഇനത്തിൽപ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകർ വ്യക്തമാക്കി. ഉള്ളിയേരി സ്വദേശിയായ ബൈജുവിന്റെ വീട്ടുപരിസരത്താണ് ജീവിയെ കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഈ ജീവിയെ കണ്ടതോടെ പരിസരവാസികൾ പരിഭ്രാന്തരായിരുന്നു.
CATEGORIES News