
എം. നാരായണൻ മാസ്റ്ററെ ആദരിച്ചു
- പരിപാടി സംഘടിപ്പിച്ചത് ചേലിയയിലെ നാടക ആസ്വാദക സംഘമാണ്
ചേലിയ: കെ. ശിവരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച പ്രശസ്ത നാടക പ്രവർത്തകനും അധ്യാപകനുമായ എം.നാരായണൻ മാസ്റ്ററെ ആദരിച്ചു. സാമോദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ചേലിയ ക്ഷീര സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു .പരിപാടി സംഘടിപ്പിച്ചത് ചേലിയയിലെ നാടക ആസ്വാദക സംഘമാണ്.
വാർഡ് മെമ്പർ പി. അബ്ദുൽ ഷുക്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഉപഹാര സമർപ്പണത്തിനുശേഷം ചേലിയയുടെ നാടക പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി.
ജാതകം നാടകത്തിൻ്റെ രചയിതാവ് യശ:ശരീരനായ ഉദയചന്ദ്രൻ ആയിരുന്നു. അഭിനേതാക്കളായ അനീഷ് ചേലിയ, രാമചന്ദ്രൻ എം.വി, മനോജ് ഇഗ്ളൂ, രാമകൃഷ്ണൻ നെല്ലുളി, സുധി നീലുകുന്നുമ്മൽ, ശ്രീലക്ഷ്മി തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. യുവജന വായനശാല പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത്, പി.പ്രമോദ്, പി.എം. ശ്രീനിവാസൻ, പ്രസാദ് പൊന്മാലേരി, രാജേഷ് ടി.ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.