എകെജി ഫുട്ബോൾ മേള; യു17 ടൂർണമെൻ്റിന് തുടക്കം

എകെജി ഫുട്ബോൾ മേള; യു17 ടൂർണമെൻ്റിന് തുടക്കം

  • ജനുവരി 21, 23 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും

കൊയിലാണ്ടി :എകെജി ഫുട്ബോൾ മേളയുടെ യു17 ടൂർണമെൻ്റിന് തുടക്കമായി.പി.വി.ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള ടൂർണമെൻ്റിൽ ജില്ലയിലെ 17 വയസ്സിന് താഴെ പ്രായമുള്ളവരുടെ വിഭാഗത്തിൽ നിന്നും 8 ടീമുകളാണ് പങ്കെടുക്കുന്നത്.പരിപാടി ബാലുശേരി എം.എൽ.എ കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എൽ.ജി.ലിജീഷ്, ടി.വി.ദാമോദരൻ, പി.കെ.ഭരതൻ എന്നിവർ സംസാരിച്ചു.കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ബേസ് കൊയിലാണ്ടി, ഇകെഎഎം ഓമശ്ശേരി, സെവൻ സ്പോർട്സ് കുന്നമംഗലം, എസ്എകെ കല്ലായി എന്നീ ടീമുകൾ വിജയിച്ചു. ജനുവരി 21, 23 തിയ്യതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ജനുവരി 25 ന് ഫൈനൽ മത്സരവും നടക്കും.

ജനുവരി 12 ന് ആരംഭിച്ച എ.കെ.ജി ഫുട്ബോൾ മേള ജനുവരി 26 നാണ് അവസാനിക്കുന്നത്. ഈ വർഷം പ്രധാന ടൂർണമെൻ്റിന് പുറമെ യു 17 ടൂർണമെൻ്റും പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെൻ്റും സംഘടിപ്പിക്കുന്നു. ആകെ 32 ടീമുകളാണ് ഈ വർഷം മേളയിൽ പങ്കെടുക്കുന്നത്. ദിവസവും മത്സരങ്ങൾ കാണാൻ നിരവധി പേരാണ് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )