എകെജി ഫുട്ബോൾ മേള; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

എകെജി ഫുട്ബോൾ മേള; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

  • ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ വെച്ചാണ് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. അഡ്വ. എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ മാരായ പി.വിശ്വൻ, കെ.ദാസൻ, നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, മണിയോത്ത് മൂസ എന്നിവർ സംസാരിച്ചു. സി.കെ.മനോജ് സ്വാഗതവും എ.പി.സുധീഷ് നന്ദിയും പറഞ്ഞു.

ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ വെച്ചാണ് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത്. എ.കെ.ജി മെമോറിയൽ ട്രോഫിക്കായുള്ള പ്രധാന ടൂർണമെൻ്റിന് പുറമെ പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണ്ണമെൻ്റും, 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള ടൂർണമെൻ്റും ഈ വർഷം എ.കെ.ജി ഫുട്ബോൾ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.കാനത്തിൽ ജമീല എം.എൽ.എ ചെയർമാനും സി.കെ.മനോജ് ജനറൽ കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മേളയുടെ വിജയത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )