എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയേക്കും

എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയേക്കും

ൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വേണം എന്നാണ് ആവശ്യപ്പെടുന്നത്

തിരുവനന്തപുരം: എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് സർക്കാർ. ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് കമ്മീഷണർ തന്നെ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. എക്സൈസ് മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയേക്കും.

മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വേണം എന്നാണ് ആവശ്യപ്പെടുന്നത്. ഏത്അന്വേഷണത്തിനും തയ്യാറെന്നാണ് മന്ത്രിയും അറിയിച്ചിരിക്കുന്നത്.

അതേസമയം, മദ്യനയം പ്രഖ്യാപിക്കാൻ ഇരിക്കെ ലൈസൻസ് പുതുക്കൽ അടക്കം നൽകരുതെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ മദ്യനയം പ്രഖ്യാപിക്കും. പുതിയ എക്സൈസ് കമ്മീഷണർ ആരെന്നതിൽ ചർച്ചകളും പുരോഗമിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )