എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി

  • വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം വിചിത്രമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായി. ജൂൺ ഒന്നിന് രാത്രി 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അധികൃതർ റദ്ദാക്കിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പലരും വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം വിചിത്രമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഒരു ദിവസം ഒരേ ലക്ഷ്യസ്ഥാനത്തേക്ക് രണ്ട് സർവീസുകൾ ഉണ്ടെങ്കിൽ അതിൽ ഒന്ന് റദ്ദാക്കുക എന്നത് തങ്ങളുടെ പതിവാണെന്നാണ് അധികൃതർ നൽകിയ വിശദീകരണം.

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലവുമാണ് വിമാനം റദ്ദാക്കാൻ കാരണമായി ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇതേ സമയം മറ്റു വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക് സർവീസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും, കണ്ണൂരിൽ മാത്രമാണ് ഇത്തരമൊരു നടപടിയെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )