എരമംഗലത്തുകാർക്ക് സുരക്ഷ വേണം; നാളെപഞ്ചായത്ത് ഓഫീസ് മാർച്ച്

എരമംഗലത്തുകാർക്ക് സുരക്ഷ വേണം; നാളെപഞ്ചായത്ത് ഓഫീസ് മാർച്ച്

  • കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിൽ ഉരുൾ പൊട്ടലാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല

കോഴിക്കാേട്: ബാലുശ്ശേരി എരമംഗലത്തുകാർ സമര മുഖത്താണ്. ഗ്രാമത്തിൽ പ്രവർത്തിക്കുന്ന രണ്ട് ക്വാറികളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
വീടുകൾ തകർന്ന സംഭവങ്ങളും കുടിവെള്ളം മുട്ടിയതുൾപ്പെടെയുള്ള ദുരിതങ്ങളും നാട്ടുകർക്ക് വിശദീകരിക്കാൻ ധാരാളമുണ്ട്. കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിൽ ഉരുൾ പൊട്ടലാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്ന് അവർ പറഞ്ഞു.
2018-ലും ഒട്ടേറെനാശനഷ്ടമുണ്ടായി. ക്വാറി -ക്രഷർ പരിസരത്ത് മറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ കൂടുതൽ കാര്യങ്ങളറിയാനും കഴിയുന്നില്ല.


എരമംഗലത്തെ കോമത്ത് ചാലിൽ തുടങ്ങിയ തുരക്കൽ ആലോക്കാടും പിന്നിട്ട് കീക്കാട്ട് പാറക്ക് സമീപം എത്തിനിൽക്കുകയാണ്. ഉപ്പൂത്തിക്കണ്ടിയിൽ 2013 ൽ ആരംഭിച്ച ക്വാറി ഖനനം 2017ൽ ക്രഷറായി മാറി. ഇപ്പോൾ ഉപ്പൂത്തിക്കണ്ടിമലയും താണ്ടി ഒരക്കുനി മലയിലെത്തുമ്പോൾ ഇനിയും കാത്തിരിക്കാനാവിലെന്ന നിലപാടിലാണ് ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിൽ നാട്ടുകാർ. ക്വാറിയുടെ പ്രവർത്തനം തടയാൻ അധികാരമില്ലെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നതെന്ന് വാർഡ് മെമ്പർ ഉമ ടീച്ചർ പറഞ്ഞു. ജിയോളജി വകുപ്പിനാണെന്നാണ് അവരുടെ ഭാഷ്യം. ജിയോളജിയെ സമീപിച്ചപ്പോൾ മുകളിൽ നിന്ന് നിർദ്ദേശം വരണമെന്നാണ് പറയുന്നത്. ക്രഷർ പരിസരത്തെ വീട്ടുകാരുടെ ജീവിത സാഹചര്യങ്ങളെ ചൂഷണം ചെയ്താണ് പ്രവർത്തിക്കുന്നത്.
വയനാട്ടിലും വിലങ്ങാടും ഉണ്ടായ ദുരന്ത സാഹചര്യത്തിലും ബന്ധപ്പെട്ടവർ ഉണരുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷാേഭം തുടരാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം. ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിൽ നാളെ
പത്ത് മണിക്ക് ബാലുശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )