എളമരം കരീമും കെ.കെ. ശൈലജയും സ്ഥാനാർഥികളാവും




- കോഴിക്കോട്ടും വടകരയിലും മത്സരം തീപാറും.
കോഴിക്കോട്: ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനമായതായി അറിയുന്നു . ഔദ്യാേഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. കോഴിക്കോടും വടകരയിലും മത്സരം ശക്തമാകുമെന്നുറപ്പാണ്. വടകരയിൽ എൽഡിഎഫിനുവേണ്ടി കെ.കെ ശൈലജ മത്സരിക്കുമ്പോൾ യുഡിഎഫ് നിലവിലെ എംപി കെ. മുരളീധരൻ തന്നെയാണ് രംഗത്തിറങ്ങുക. കോഴിക്കോട്ട് മുതിർന്ന സിപിഎം നേതാവ് എളമരം കരീമാണ് മത്സരിക്കുന്നത്. അവിടെയും നിലവിലെ എംപി. എം.കെ. രാഘവൻ യുഡിഎഫി ന് വേണ്ടി രംഗത്തിറങ്ങും. ബിജെപി സ്ഥാനാർഥികളുടെ സൂചന ഇതുവരെ ലഭ്യമായിട്ടില്ല.
കെ.കെ. ശൈലജക്ക് ശനിയാഴ്ച വടകര നിയോജകമണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി പരിപാടികൾ ഒരുക്കീട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തുടക്കമായാണ് പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. കെ. മുരളീധരനും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.
TAGS ELAMARAM KAREEMELECTIONK.K SHAILAJAK.MURALEEDHARANKOYILANDYKOZHIKODELDFM.K RAGHAVANQUILANDIUDFVADAKARA