
എസ്എസ്എൽസി ഫലം; അതിഥിതൊഴിലാളിയുടെ വീട്ടിൽ സങ്കടവും സന്തോഷവും
- ഉത്തർപ്രദേശ് സ്വദേശി അമർജിത്ത് സോങ്കറിനു എല്ലാ വിഷയത്തിനും എ പ്ലസ്
നാദാപുരം: എസ്എസ്എൽസി പരീക്ഷാഫലം പുത്തുവന്നപ്പോൾ ഉത്തർ പ്രദേശിലെ ഖൊരക്പുർ സ്വദേശിയായ രാജ് കപൂറിന്റെ വീട്ടിൽ ഒരേസമയം സന്തോഷവും സങ്കടവും.
നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ രാജ് കപൂറിന്റെ മകനും പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയുമായ അമർജിത്ത് സോങ്കർ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോൾ മുഴുവൻപരീക്ഷയും എഴുതാൻ സഹോദരൻ സണ്ണി സോങ്കർക്ക് സാധിക്കാത്തത് സങ്കടകഴ്ചയായി. ആദ്യ മൂന്നു പരീക്ഷകൾ എഴുതിങ്കിലും ചികിത്സയ്ക്കുവേണ്ടി ഉത്തർ പ്രദേശിലേക്ക് മടങ്ങുകയായിരുന്നു.
അതിഥിതൊഴിലാളിയുടെ മകൻ മലയാളത്തിനടക്കം എ പ്ലസ് നേടിയ ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അമർജിത്ത് സോങ്കറിനെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ വീട്ടിലെത്തി അനുമോദിക്കുകയും ചെയ്തു.
CATEGORIES News