
എസ്എൻഡിപി കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്‌സിന്റെ ദ്വിദിന ദേശീയ സെമിനാർ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ: ബിവീഷ്.യു.സി മുഖ്യാതിഥിയായി
കൊയിലാണ്ടി:കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ “ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഗവണ്മെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്‌സ് ആണ് സെമിനാർ സംഘടിപ്പിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം റിട്ടയേർഡ് ഡിസ്ട്രിക്‌ട് ജഡ്ജ് കൃഷ്ണൻ കുട്ടി കെ കെ നിർവഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ: ബിവീഷ്.യു.സി മുഖ്യാതിഥിയായി.

കോളേജ് പ്രിൻസിപ്പൽ ഡോ:സുജേഷ്.സി. പി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, അരയാക്കണ്ടി സന്തോഷ്, കൗൺസിലർ സുമതി.കെ.എം, സെമിനാർ കോർഡിനേറ്റർ ഡോ. മെർലിൻ എബ്രഹാം, ഡോ.ഷാജി മാരാം വീട്ടിൽ, ചാന്ദ്നി.പി.എം, പിടിഎ വൈസ് പ്രസിഡന്റ് ബാബു പി, ഡോ.സുനിൽ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഡോ.ജെ ബാലസുബ്രഹ്മണ്യൻ, അശോകൻ കളത്തിൽ, ഡോ.മുരളീമോഹൻ, ഡോ ലോവൽമാൻ എന്നിവർ ഈ സെമിനാറിൽ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും. ഈ ദേശീയ സെമിനാറിൽ മാധ്യമപ്രവർത്തകർ നിയമവിദഗ്ദർ,വിവിധ കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.
