എസ്.എം.എ. ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി 32 കോടിയോളം രൂപ ഇനിയും കണ്ടെത്തണം

എസ്.എം.എ. ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി 32 കോടിയോളം രൂപ ഇനിയും കണ്ടെത്തണം

കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്.

മുക്കം: അപൂർവ ജനിതകരോഗമായ എസ്.എം.എ. ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നെട്ടോട്ടമോടുമ്പോൾ, ചികിത്സാസഹായകമ്മിറ്റിയെ ആശങ്കയിലാഴ്ത്തി വ്യാജന്മാരും വ്യാജപ്രചാരണവും. കുരുന്നുകളുടെ ചികിത്സയുടെ പേരിൽ പണംപിരിച്ച് തട്ടിപ്പുനടത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി പുന്നക്കൽ സ്വദേശി നടക്കാവിൽ എൻ.എ. നൈസാമിന്റെ പേരിൽ മുക്കം പോലീസ് കേസെടുത്തു .ഒറ്റപ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ 50 കോടി ലഭിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെത്തുടർന്ന്, പ്രതിദിന കളക്ഷൻ കുറയുന്നതിനിടെയാണ് ധനസമാഹരണത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പുകൂടി പുറത്തായത്. ഇനിയുള്ള 26 ദിവസത്തിനിടെ 32 കോടിയോളം രൂപയാണ് ചികിത്സാസഹായകമ്മിറ്റി കണ്ടെത്തേണ്ടത്.ഒറ്റപ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. എന്നാൽ, കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ 50 കോടി ലഭിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തെത്തുടർന്ന്, പ്രതിദിന കളക്ഷൻ കുറയുന്നതിനിടെയാണ് ധനസമാഹരണത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പുകൂടി പുറത്തായത്. ഇനിയുള്ള 26 ദിവസത്തിനിടെ 32 കോടിയോളം രൂപയാണ് ചികിത്സാസഹായകമ്മിറ്റി കണ്ടെത്തേണ്ടത്.

ചികിത്സാസഹായകമ്മിറ്റിയുടെ അനുമതിയില്ലാതെ, സ്വന്തം ക്യു.ആർ.കോഡുപയോഗിച്ച് പണം സ്വീകരിച്ചെന്നുംവ്യാജ വൊളന്റിയർ കാർഡ് നിർമിച്ചെന്നുമാണ് നൈസാമിന്റെ പേരിലുള്ള പരാതി. മുക്കം വെസ്റ്റ് മാമ്പറ്റ ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാനാണ് ഇയാൾ. രണ്ടാഴ്ചമുൻപ് നൈസാം പണപ്പിരിവ് ആരംഭിച്ചെങ്കിലും കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാൾ പിരിവ്നടത്തുന്ന കാര്യം ചികിത്സാസഹായകമ്മിറ്റി അറിയുന്നത്.തുടർന്ന്,പോലീസിൽ പരാതിനൽകിയതോടെ, ആകെപിരിച്ചെടുത്ത തുകയെന്നുപറഞ്ഞ് അൻപത്തിയയ്യായിരം രൂപ നൈസാം ചികിത്സാസഹായകമ്മിറ്റി ഓഫീസിലെത്തിനൽകിയിരുന്നു. ധനസമാഹരണത്തിനായി കുരുന്നുകളുടെ പിതാവിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ ഓമശ്ശേരി ശാഖയിലാണ് ചികിത്സാസഹായകമ്മിറ്റി അക്കൗണ്ട് ആരംഭിച്ചത്. പണമയക്കാൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് അരുൺ പി.ഡി. എന്നാണെന്ന് ഉറപ്പുവരുത്തണമെന്ന് ചികിത്സാസഹായകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )