എസ് പി ഓഫീസിലേക്ക് യുഡിവെെഎഫ് പ്രതിഷേധ മാർച്ച് നടത്തി

എസ് പി ഓഫീസിലേക്ക് യുഡിവെെഎഫ് പ്രതിഷേധ മാർച്ച് നടത്തി

  • പ്രതിഷേധക്കാരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു

വടകര: യുഡിഎഫ് ഘടകകക്ഷികളുടെ യുവജന സംഘടനകൾ ചേർന്ന് വടകരയിൽ വർഗീയ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വടകര എസ് പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്ക് എതിരെ പോലീസ് കാണിക്കുന്ന നിസ്സഗത അവസാനിപ്പിക്കുക, കാഫിർ വ്യാജസന്ദേശം നിർമിച്ചു കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യദ്രോഹികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു.
പ്രതിഷേധ മാർച്ച് എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയമാൻ കെ. ബാലനാരായണനുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )