
എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി ജിഎച്ച്എസ്എസ് പന്തലായനി
- കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു
പന്തലായനി:പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ ജിതേഷ് കെ.എസ്, കോഴിക്കോട് റൂറൽ എസ് പി സി- എ ഡി എൻ ഒ സുനിൽ തുഷാര, പ്രധാനാധ്യാപിക സഫിയ സിപി, പ്രിൻസിപ്പൽ ബിന പൂവത്തിൽ എന്നിവർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു.

വാർഡ് കൗൺസിലർ പ്രജിഷ പി, പിടിഎ പ്രസിഡണ്ട് പി എം ബിജു, പിടിഎ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, എം പി ടി എ പ്രസിഡണ്ട് ജെസ്സി ,സീനിയർ അസിസ്റ്റൻറ് ശിഖ ഒ കെ എന്നിവർ സംബന്ധിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ ജെറോം ഫെർണാണ്ടസ്,റിന കെ എം ഇൻസ്ട്രക്ടർമാരായ കുഞ്ഞായി ടി എം ,അനഘ ഇ കെ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ 45 കേഡറ്റുകളാണ് പാസിങ് ഔട്ട് പൂർത്തിയാക്കിയത്.