എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ട -കേന്ദ്ര മന്ത്രി

എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ട -കേന്ദ്ര മന്ത്രി

  • മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കില്ലെന്നും കേന്ദ്ര ധനസഹ മന്ത്രി

ന്യഡൽഹി: എസ്‌ ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യിലെ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ധനസഹ മന്ത്രി. മാർച്ച് 2020 മുതൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ റഗുലർ സേവിങ്സ് അക്കൗണ്ട് ഉടമകളിൽനിന്നും പിഴ ഈടാക്കുന്നില്ലെന്നും കേന്ദ്ര ധനസഹ മന്ത്രി പങ്കജ് ചൗധരി, എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ ലോക്സഭയിൽ അറിയിച്ചു. ബാങ്കുകളിൽ അക്കൗണ്ട് ഉടമകൾ നിലനിർത്തേണ്ട മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിനാണ് മറുപടി നൽകിയത്.

എന്നാൽ ആർ.ബി.ഐ യുടെ മാർഗ നിർദ്ദേശ പ്രകാരം ബാങ്കിൽ അക്കൗണ്ട്തുടങ്ങുന്നതിന് മിനിമം ബാലൻസ് നിശ്ചയിച്ചിട്ടുണ്ട്.തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ അക്കൗണ്ട് ഉടമയെ അറിയിക്കും. ബാങ്കിൽ നിശ്ചിത തുക മിനിമം ബാലൻസായി ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിക്കുകയും ഒരു മാസത്തിനുള്ളിൽ തുക ഒടുക്കി മിനിമം ബാലൻസ് അക്കൗണ്ടിൽ ഇട്ടില്ലായെങ്കിൽ പിഴ ഈടാക്കുവാൻ വ്യവസ്ഥയുണ്ട്.എന്നാൽ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലായെന്ന കാരണത്താൽ ഈടാക്കുന്ന പിഴ കൊണ്ട്അക്കൗണ്ട് ഒരിക്കലും നെഗറ്റീവ്-അക്കൗണ്ടായി മാറുന്നില്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )