
എൻഎസ്എസ് യൂണിറ്റ് ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- കോട്ടപ്പറമ്പ് ഗവ. ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘ജീവ ദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് ഗവ. ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് . അൻപതോളം പേർ ക്യാമ്പിൽ രക്തദാനം നടത്തി .

ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ, സീനിയർ അസിസ്റ്റൻ്റ് കെ. പി ഷീജ, ഡോ.നസിയ കെ സലിയു, കെ. പി സുചീന്ദ്രൻ, എ.കെ അഷറഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.കെ നിഷിദ, എൻഎസ്എസ് ലീഡർ ജനിഗ ബി. ശേഖർ എന്നിവർ സംസാരിച്ചു.

CATEGORIES News