
എൻ എസ്.ടി.എ പരിസ്ഥിതി ദിനം ആചരിച്ചു
- എൻ എസ് ടി എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എൽ പി സ്കൂളിൽ നടന്നു.എൻ എസ് ടി എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സായൂജ്
ശ്രീമംഗലം ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ഷിനോയ് ലാസർ പരിസ്ഥിതി ദിന സന്ദേശം നൽകി. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. സി. രമേശൻ, കെ.കെ ശ്രീഷു, ചേനോത്ത് ഭാസ്കരൻ ,കെ.കെ നാരായണൻ, രൂപേഷ് മഠത്തിൽ, ഷിംന രാഘവൻ എന്നിവർ സംസാരിച്ചു.
CATEGORIES News