എൽഎസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷയും മോട്ടി വേഷൻ ക്ലാസും സംഘടിപ്പിച്ചു

എൽഎസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷയും മോട്ടി വേഷൻ ക്ലാസും സംഘടിപ്പിച്ചു

  • കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പന്തലായനി ഗവ :ഹയർ സെക്കന്ററി സ്കൂളിന്റെ 64ാം മത് വാർഷികാഘോഷത്തിന്റെ ഭാഗമായി പിടിഎയുടെ നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, വാർഡ് കൗൺസിലർ പ്രജിഷ.പി, പിടിഎ വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്, എംപിടിഎ പ്രസിഡന്റ് ജെസ്സി, സ്റ്റാഫ് സെക്രട്ടറി ബാജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ്‌ പി.എം ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സി.പി സഫിയ ടീച്ചർ നന്ദിയും രേഖപെടുത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. ഷെർഷാദ് പുറക്കാട് ആണ് ക്ലാസ്സ്‌ നയിച്ചത്. ഇതോടനുബന്ധിച്ച് രക്ഷിതാക്കളോട് ഹയർസെക്കന്ററി അധ്യാപകനായ ഡോ :പി.കെ ഷാജി മാസ്റ്റർ, ഹൈസ്കൂൾ അധ്യാപകനായ പി.കെ ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.
[10:44 am, 3/2/2025] Anju: കുറവ് ലഭിക്കുക

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )