
എൽപിഎസ്ടി സമരം ഉദ്യോ ഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും
ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം:എൽപിഎസ്ടി(ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) ഉദ്യോഗാർഥികളുടെ സമരം തീർക്കാൻ സർക്കാർ. ഉദ്യോ ഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും. മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചർച്ച നടത്തും. ഉദ്യോഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉദ്യോഗാർഥികളുടെ ചില ആവശ്യങ്ങളിലാണ് സർക്കാരിന് മുന്നിൽ തടസ്സങ്ങളുണ്ടായിരുന്നത്. ഇതിൽ അധ്യാപക വിദ്യാർഥി അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽനിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് സർക്കാർ പ്രധാനമായും ആലോചിക്കുന്നത്.

ഇത്തരത്തിൽ ഇളവ് നൽകിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും. 2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽനിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്ടിയിലും നൽകാനാണ് ആലോചന. ഈ ഇളവുകൾ നൽകിയാൽ സമരം തീരാനാണ് സാധ്യത
