
കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പി വി അൻവർ
കെടിഡിസി ചെയർമാൻ പദവിക്കൊപ്പം തനിക്കൊപ്പം നിൽക്കുന്നവർക്കായി ബോർഡ് കോർപറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം: യുഡിഎഫിൽ ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പി വി അൻവർ. നാല് ബോർഡ് കോപറേഷനുകളിൽ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കാണ് അൻവർ ഔദ്യോഗികമായി കത്ത് നൽകിയത്. കെടിഡിസി ചെയർമാൻ പദവിക്കൊപ്പം തനിക്കൊപ്പം നിൽക്കുന്നവർക്കായി ബോർഡ് കോർപറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വടക്കൻ കരളത്തിലെ മുന്നേറ്റങ്ങളിൽ അൻവറിന്റെ സാന്നിധ്യം നിർണായകമായിട്ടുണ്ടെന്ന വിലയിരുത്തൽ നിലനിൽക്കുന്നുണ്ട്.ഇതിനിടെയാണ് അൻവർ വീണ്ടും സജീവമാകുന്നത്.അസോസിയേറ്റ് മെമ്പർ എന്ന നിലയിൽ അൻവറിനെ പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ കെടിഡിസി ചെയർമാൻ പദവിയെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. പാലോട് രവി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നത്.
