
എ.സി കൈമാറി
- പ്രയാസം അനുഭവിക്കുന്നവർക്ക് പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ ഇടപെടൽ മാതൃകപരമാണന്ന് വാർഡ് കൺസിലർ
കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിൽ പെരുവട്ടൂരിലെയും, പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പിആർസി പെരുവട്ടൂർ ഹെൽത്ത് & വെൽനെസ്സ് സെന്റർന് എയർ കണ്ടിഷൻ കൈമാറി മാതൃകയായി. പെരുവട്ടൂർ റിലീഫ് കമ്മിറ്റി,(prc).ഹെൽത്ത് സെന്റർ ഡോക്ടർ ഡോ :അശ്വതി, വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ പെരുവട്ടൂർ റിലീഫ് കമ്മിറ്റി സിക്രട്ടറി സിറാജ് ഇയ്യഞ്ചേരി, ട്രഷറർ സിയാദ് പി.കെ , അഷറഫ് മാസ്റ്റർ എ.കെ ,ചേലോട്ട് ബീരാൻകുട്ടി, അബ്ദുറഹിമാൻ പി.കെ , അബൂബക്കർ. സി.കാദർപൊയിലിൽ, ഷറീജ് ,സാദിഖ്.സി എന്നിവർ പങ്കെടുത്തു.
രോഗം കൊണ്ട് അവശത അനുഭവിക്കുന്നവർക്കും, വിദ്യാഭ്യാസത്തിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ ഇടപെടൽ മാതൃകപരമാണന്ന് വാർഡ് കൺസിലർ അഭിപ്രായപ്പെട്ടു.

CATEGORIES News