
ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
- പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടിയിൽ സെക്രട്ടറി ബാബു പി.പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ.വി. പി മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ആയുർവേദ ഫിസിഷ്യനും ,ചൈൽഡ് മെന്റൽ ഹെൽത്ത് കൺസൾട്ടന്റുമായ ഡോ:രാഹുൽ. ആർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ 2023 -24 വർഷത്തെ എൽഎസ്എസ്, യുഎസ് എസ് , എസ്എസ്എൽസി ,പ്ലസ് ടു വിജയികളെ അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനം ഡോ:ശുഭ സൗമ്യേന്ദ്രനാഥ്, ഡോ :പ്രദീപൻ , ഹരിദാസ് എ.പി, കുഞ്ഞിക്കണാരൻ, പ്രമേശൻ കെ.കെ തുടങ്ങിയവർ നൽകി.
CATEGORIES News