
ഒരു സർക്കാർഎങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ
ഇപ്പോൾ സർക്കാർ അനങ്ങാപ്പാറ നയംസ്വീകരിക്കുന്നുവെന്നും പിണറായി പറയുന്നു.
തിരുവനന്തപുരം : ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച. ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല.സർക്കാരിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥൻ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ സർക്കാർ വിശ്വാസത്തിൽ എടുക്കണം പിണറായി വിജയൻ പറഞ്ഞു.

സർക്കാർ അധികാരത്തിൽ അധികാരം വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതാണ്.സ്ഥലം മാറ്റ കാര്യത്തിൽ പൊതുമാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. ജീവനക്കാരെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കുന്ന നടപടി സ്ഥലംമാറ്റത്തിലൂടെ ഉണ്ടായില്ല. അവർക്ക് പരാതികൾ ഉണ്ടായിരുന്നില്ല. ഇതാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഉണ്ടായത്. ആയിര കണക്കിന് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. സ്ഥലംമാറ്റം രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്നും അഴിമതിയ്ക്ക് കളം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംനാടിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻസമയമില്ല. ഇതിലൂടെ സർവീസ് രംഗം മൊത്തമായി താറുമാറായി. 15 വർഷം ജോലി ചെയ്ത കരാർ ജീവനക്കാരെമനുഷ്യത്വരഹിതമായി പിരിച്ചുവിടുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തെറ്റായ വഴികളിലേക്ക് പോകാനാണ്താല്പര്യം. ജീവനക്കാർ ശമ്പളപരിഷ്കരണം ആഗ്രഹിക്കുന്നവരാണ്.ശമ്പളപരിഷ്കരണ കമ്മീഷൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതുമാണ്. മുൻചീഫ് സെക്രട്ടറിയാണ് അതിന് നേതൃത്വം നൽകിയത്. അവർക്കെതിരെ ഒരു പരാതിയും വന്നിട്ടില്ല. പക്ഷേ അവരുടെ
പ്രവർത്തനങ്ങൾ മരവിപ്പിച്ചു ഇപ്പോൾ സർക്കാർ അനങ്ങാപ്പാറ നയം
സ്വീകരിക്കുന്നുവെന്നും പിണറായി പറയുന്നു.
