
ഒഴിവായത് വൻ അപകടം
- ഒരു വശത്ത് ടയർ റോഡിന് പുറത്തുചാടിയ നിലയിലാണ്.
താമരശ്ശേരി :താമരശ്ശേരി ചുരം ഒൻപതാം വളവിൽ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ ലോറി റോഡിൽ നിന്ന് മാറി സുരക്ഷാവേലിയിൽ ഇടിച്ചു നിന്നു. ഒരു വശത്ത് ടയർ റോഡിന് പുറത്തുചാടിയ നിലയിലാണ്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടെക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തേക്ക് മാറിയാണ് അപകടമുണ്ടായതെന്നതിനാൽ ചുരം റോഡിലെ ഗതാഗതത്തെ ബാധിച്ചില്ല.
CATEGORIES News