ഓട്ടിസം ദിനചാരണം നടത്തി സമഗ്ര ശിക്ഷ കേരള പന്തലായനിബിആർസി

ഓട്ടിസം ദിനചാരണം നടത്തി സമഗ്ര ശിക്ഷ കേരള പന്തലായനിബിആർസി

  • നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :സമഗ്ര ശിക്ഷ കേരള പന്തലായനി ബി ആർ സി തലത്തിൽ ഓട്ടിസം ദിനചാരണം കൊയിലാണ്ടി യു എ ഖാദർ മെമ്മോറിയൽ പാർക്കിൽ വച്ചു നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, റാലി എന്നിവയും ഓട്ടിസം ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി.

പ്രേത്യേക കഴിവ് തെളിയിച്ച അനീക് ജാഫർ, തിരുവങ്ങൂർ എച് എസ്‌ എസ്) വൈഗ (ബി ഇ എം സ്കൂൾ കൊയ്‌ലാണ്ടി )എന്നീ കുട്ടികളെ ആദരിച്ചു.
സ്വാഗതം ബിപിസി മധുസൂദനൻ. വികാസ്. കെ( ബി ആർ സി ട്രൈനെർ ) അനീഷൻ സി ആർ സി സി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ഓട്ടിസം ദിന സന്ദേശം നൽകി സ്പെഷൽ എജുക്കേറ്റർ സിൽജ ബി. സംസാരിച്ചു. സിന്ധു കെ ( സ്പെഷ്യൽ എഡ്യൂക്കേറ്റർ ) നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )