
ഓണം കഴിഞ്ഞാൽ വിലയിടിയുന്ന പതിവ് തെറ്റിച്ച് ഏത്തക്കായ കുതിയ്ക്കുന്നു. പച്ചക്കായക്കും പഴത്തിനും വിലയേറി
- 80-90 രൂപയാണ് ഒരുകിലോ നാടൻ ഏത്തപ്പഴത്തിന് വലുപ്പമനുസരിച്ച് വില.
കറുകച്ചാൽ : ഓണം കഴിഞ്ഞാൽ വിലയിടിയുന്ന പതിവ് തെറ്റിച്ച് ഏത്തക്കായ കുതിയ്ക്കുന്നു. പച്ചക്കായക്കും പഴത്തിനും വിലയേറി. തികവൊത്ത നാടൻകുലയ്ക്ക് കിലോയ്ക്ക് ചില്ലറവില 90 രൂപ വരെ ആയി. ഇത്രനല്ല വിലവരുന്നത് ഏറെക്കാലത്തിന് ശേഷമാണെന്ന് കൃഷിക്കാർ പറയുന്നു. 80-90 രൂപയാണ് ഒരുകിലോ നാടൻ ഏത്തപ്പഴത്തിന് വലുപ്പമനുസരിച്ച് വില. കാർഷികലേല വിപണികളിൽ 100 രൂപയ്ക്കുവരെ പച്ചക്കുല കച്ചവടം നടക്കുന്നു. നാടൻ കച്ചവടം നടക്കുന്നു. നാടൻ ഏത്തക്കുല ആവശ്യത്തിന് കിട്ടാനില്ലാത്തതും അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ് വില കൂടാൻ കാരണം.ഓണക്കാലത്ത് കിലോയ്ക്ക് 70-75 രൂപയാണ് കർഷകർക്ക് കിട്ടിയത്.

കൃഷിഭവനുകളടക്കം 78 രൂപയ്ക്ക് അന്ന് കർഷകരിൽനിന്ന് കുലകൾ ശേഖരിച്ചു. തമിഴ്നാട്ടിൽ 56-60 രൂപയോളം വിലയുണ്ട്. ഇത് 70-72 രൂപയ്ക്കാണ് കേരളത്തിലെ കടകളിലെത്തിക്കുന്നത്. ഓണക്കാലത്തെ വിളവെടുപ്പ് കഴിഞ്ഞതോടെ, പാകമായ നാടൻകുലകൾ കിട്ടാനുമില്ല. ഈസമയത്ത് വിളവെടുക്കാനിരുന്ന വാഴകൾ ഒാഗസ്റ്റിലെ കനത്തമഴയിൽ നശിച്ചു. തമിഴ്നാട്ടിൽ ജലസേചനം കുറഞ്ഞതും വാഴകൃഷിയെ ബാധിച്ചു. രണ്ടുമാസം കഴിഞ്ഞാലേ തമിഴ്നാട്ടിൽ പുതിയ കുലകൾ രണ്ടുമാസം കഴിഞ്ഞാലേ തമിഴ്നാട്ടിൽ പുതിയ കുലകൾ വിളവെടുപ്പിന് പാകമാകൂ എന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു.
