
ഓണക്കാലത്തെ യാത്രാ തിരക്ക് മുൻനിർത്തി കേരളത്തിലേക്ക് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
- കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്
തിരുവനന്തപുരം:ഓണക്കാലത്തെ യാത്രാ തിരക്ക് മുൻനിർത്തി കേരളത്തിലേക്ക് 112 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം. ദക്ഷിണ റെയിൽവേയിൽ നിന്ന് 54 ഓണം സ്പെഷ്യൽ സർവീസുകളും മറ്റ് സോണുകൾ 58 സർവീസുകളും നടത്തും. സ്പെഷ്യൽ ട്രെയിനുകൾ സെപ്റ്റംബർ ആദ്യവാരം വരെ സർവീസ് നടത്തും.

കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുന്നത്.
യാത്രക്കാരാടെ തിരക്ക് പരിഗണിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.
CATEGORIES News
