
ഓണപ്പാെട്ടൻ ഊരുചുറ്റാനിറങ്ങി
- കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓണത്തോടനുബന്ധിച്ചുള്ള തെയ്യരൂപമാണ് ഓണപ്പാെട്ടൻ
കോഴിക്കോട്: നാട്ടുവഴികളിൽ ഓട്ടുമണിയൊച്ച ഉയർന്നു. ഓണത്തിൻ്റെ വിളംബരവുമായി ഓണപ്പാെട്ടൻ ഊരുചുറ്റാൻ ഇറങ്ങിയതാണ്.വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓണത്തോടനുബന്ധിച്ചുള്ള തെയ്യരൂപമാണ് ഓണപ്പാെട്ടൻ. ചിലേടങ്ങളിൽ ഓണേശ്വരൻ എന്നും പറയും. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം മെന്നാണ് കരുതി വരുന്നത്. വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വേഷമണിയുക. ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തി നുമാണ് ഓണേശ്വരൻ വീടുകൾ കയറിയിറങ്ങുക.

ഓണപ്പാെട്ടൻ വീടുകളിലെത്തിയാൽ ഐശ്വര്യമുണ്ടാകും എന്നാണ് വിശ്വാസം. മുഖത്ത് ചായം, കുരുത്തോലക്കുട, കൈത നാരുകൊണ്ട് തലമുടി, കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നിങ്ങനെയാണ് ഓണപ്പട്ടന്റെ വേഷവിധാനം.ഓണപ്പട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. വീടുകളിലെത്തിയാൽ കൈ ഉയർത്തി അനുഗ്രഹിക്കും. വീട്ടുകാർ ദക്ഷിണയായി അരിയും പണവും നൽകും.
CATEGORIES News