ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു

ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു

  • പല ഭാഗങ്ങളിലും ഓവുചാലുകൾ പുല്ലു നിറഞ്ഞത് കാരണം കാൽ നടയാത്രക്കാർ കുഴി കാണാതെ അപകടത്തിൽപെടുന്നതും പതിവാണ്

അത്തോളി:ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ശ്രദ്ധ തെറ്റിയാൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഓവുചാലിലേക്ക് വീഴുന്ന അവസ്ഥയാണ്. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് മാറി നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് . ഇവിടെ പല ഭാഗത്തും ഓവുചാൽ വൃത്തിയാക്കാതെ വെള്ളം കെട്ടിനിന്നു കൊതുകു വളർത്തു കേന്ദ്രമായി മാറുകയും ചെയ്യുന്നു.

പല ഭാഗങ്ങളിലും ഓവുചാലുകൾ പുല്ലു നിറഞ്ഞത് കാരണം കാൽ നടയാത്രക്കാർ കുഴി കാണാതെ അപകടത്തിൽ പെടുന്നതും പതിവായി മാറുന്നു . നിരന്തരം ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന അത്തോളിയിൽ ഓവുചാലിന്റെ മുകളിൽ സുരക്ഷാഭിത്തി ഉണ്ടാക്കി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള അവസരം ഒരുക്കി കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപെടുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )