കക്കയം ഡാം സൈറ്റ്‌ ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ ഇല്ലാത്തത് ദുരിതമാവുന്നു

കക്കയം ഡാം സൈറ്റ്‌ ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ ഇല്ലാത്തത് ദുരിതമാവുന്നു

  • കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ആളുകൾക്ക് ലഘു ഭക്ഷണശാല പോലും ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

കൂരാച്ചുണ്ട്:ഭക്ഷണശാലകൾ അടച്ചതോടെ ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ -ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന ആളുകൾക്ക് ദുരിതം. കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ആളുകൾക്ക് ലഘു ഭക്ഷണശാല പോലും ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു .

ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണശാല നടത്തുന്നതിനായി വലിയ തുക ഏർപ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുംതന്നെ വരാറില്ല. വന്യ മൃഗശല്യവും കാലാവസ്ഥയും പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതും ടെൻഡർ തുകയിൽ കുറവ് വരുത്താൻ തയാറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയാറാവാത്തതിൻ്റെ കാരണമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )