കക്കയം 26-ാം മൈലിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു

കക്കയം 26-ാം മൈലിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു

  • തലയാട്-കക്കയം റോഡിലാണ് മണ്ണിടിഞ്ഞു വീണത്

കക്കയം :കക്കയം -തലയാട് 26-ാം മൈലിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയാണ് മണ്ണിടിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

തലയാട്-കക്കയം റോഡിലാണ് മണ്ണിടിഞ്ഞു വീണത്. അതേസമയം ഇതു വഴിയുള്ള വഴിയുള്ള ഗതാഗതം നിർത്തിയിരിക്കുകയാണ്.നിലവിൽ മണ്ണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )