കക്കയത്ത് സഞ്ചാരികൾക്കു                     മുന്നിൽ കടുവ

കക്കയത്ത് സഞ്ചാരികൾക്കു മുന്നിൽ കടുവ

  • ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവ പോലെയുള്ളവയെ കാണുന്നത് അപൂർവമാണ്

കക്കയം: കക്കയം ഡാമിൽ കഴിഞ്ഞ ദിവസം ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികൾക്കുമുന്നിൽപ്പെട്ട് കടുവ. ഡാം റിസർവോയറിൻ്റെ ഒരു ഭാഗത്തുനിന്ന്
മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്ദം കേട്ടതോടെ ഓടിമറഞ്ഞു. കടുവ ഓടിമറയുന്ന ദൃശ്യം സഞ്ചാരികൾ മൊബൈലിൽ പകർത്തിയി.

ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവയെ കാണുന്നത് അപൂർവമായാണ്. കഴിഞ്ഞവർഷം ഡാം സൈറ്റ് റിസർവോയറിൽ സഞ്ചാരികൾ പുലിയെക്കണ്ട ദൃശ്യങ്ങളും വൈറലായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )