
കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി
- 10 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി
തൊട്ടിൽപാലം:ഹെൽത്തി കേരള ശുചിത്വ പരി ശോധനയുടെ ഭാഗമായി കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.കാവിലുംപാറ ഗ്രാമപഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം, പൈക്കളങ്ങാടി ടൗണുകൾ കേന്ദ്രീകരിച്ച് കടകളിൽ പരിശോധന നടത്തി.
പരിശോധനയിൽ ശുചിത്വ നിലവാരം ഇല്ലാത്തതും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെ പ്രവർത്തിക്കുകയും, മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുകയും ചെയ്ത 10 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.

കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഉണക്കമീൻ കട പൂട്ടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. കാവിലുംപാറ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിജേഷ് വി.എം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെഎച്ച് ഐമാരായ ആർ. രാജേഷ്, രതുഷ, ഷിൻസ് സണ്ണി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.