
കടകൾക്ക് മുന്നിലെ കമ്പി വേലി പൊളിച്ചു മാറ്റണം- വ്യാപാരി വ്യവസായി ഏകോപന സമിതി
- മുതിർന്ന കച്ചവടക്കാരെ ചടങ്ങിൽ ആദരിച്ചു
കൊയിലാണ്ടി: നഗരത്തിലെ കടകളുടെ മുന്നിലെ യാത്ര തടയും വിധം നിർമ്മിച്ച പൈപ്പ് വേലി പൊളിച്ചു മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘടനം ചെയ്തു. കെ.എം. രാജീവൻ അധ്യക്ഷനായി.
മുതിർന്ന കച്ചവടക്കാരായ ചന്ദ്രൻ നായർ, ബാലകൃഷ്ണൻ സുധാമൃതം, പി.പി. അഹമ്മദ് എന്നിവരെ ആദരിച്ചു. സത്യസന്ധതക്കുള്ള അവാർഡ് ഷാജു മിൽമ ബൂത്തിനും സമ്മാനിച്ചു. പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാഹിം മുഹമ്മദ് ഫാറൂഖിനും ജാബിർ ജലീൽ മൂസക്കും എക്സലൻ്റ്സ് അവാർഡ് നൽകി.
ജില്ലാ വൈസ് പ്രസിഡൻ്റ് മണിയോത്ത് മൂസ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി. വിനോദൻ,ടി.പി. ഇസ്മായിൽ, ഫാറൂഖ് ബോഡി സാേൺ, റിയാസ് അബൂബക്കർ, ഷഹീർ ഗ്യാലക്സി, മണ്ഡലം പ്രസിഡൻ്റ് സുകുമാരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.എം. രാജീവൻ (പ്രസിഡൻ്റ്), റിയാസ് അബൂബക്കർ, സി.കെ. ലാലു, കെ. പ്രബീഷ് കുമാർ, ജലീൽ മൂസ, കെ.എം. സുഹൈൽ. എം. സൗമിനി മോഹൻദാസ്, വി.പി. ലത്തീഫ്. കെ.കെ. ഫാറൂഖ് (ജന. സെക്ര.), ടി.പി. ഇസ്മായിൽ, ഗിരീഷ് ഗിരികല, വി.കെ. ഹാരിഫ്, ഷീബ ശിവാനന്ദൻ, ജെ.കെ. ഹാഷിം, സെയ്ത് മലബാർ മൊബൈൽ, ഷൗക്കത് അലി (സെക്ര.). ഷഹീർ ഗ്യാലക്സി (ട്രഷ.). മണിയോത്ത് മൂസ (രക്ഷാധികാരി).