കടലിൽ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു

കടലിൽ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിച്ചു

  • കൊയിലാണ്ടി ഹാർബറിൽനിന്ന് ചൊവ്വാഴ്‌ച രാവിലെ അഞ്ചുമണിയോടെ മത്സ്യബന്ധനത്തിനുപോയ ബോട്ടാണ് കടലിൽ കുടുങ്ങിയത്

കൊയിലാണ്ടി : മത്സ്യബന്ധനത്തിനിടെ സാങ്കേതികത്തകരാർ കാരണം കടലിൽ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെയും ബോട്ടും കരയ്ക്കെത്തിച്ചു. കൊയിലാണ്ടി ഹാർബറിൽനിന്ന് ചൊവ്വാഴ്‌ച രാവിലെ അഞ്ചുമണിയോടെ മത്സ്യബന്ധനത്തിനുപോയ ബോട്ടാണ് സാങ്കേതികത്തകരാറിലായത്. ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.

വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്‌സ്മെന്റ്റ് റെസ്ക്യൂ ടീം സിഐപി ഷണ്മുഖൻ്റെയും ഫിഷറീസ് എഡിഎഫിന്റെയും നേതൃത്വത്തിൽ റെസ്ക്യൂ ടീം അംഗങ്ങളായ സിപിഒ മനു തോമസ്, ഗാർഡുമാരായ കെ.വി. മിഥുൻ, കെ.ഹമിലേഷ്, കോസ്റ്റൽ പോലീസ് സിപിഒ ഗിഫ്റ്റ് സൺ, കോസ്റ്റൽ വാർഡൻ പി.കെ. ദിബീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )