
കണയങ്കോട്ട് പുഴയിൽ തിരച്ചിൽ തുടരുന്നു
- അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ആളുകളുമാണ് തിരച്ചിൽ നടത്തുന്നത്
കൊയിലാണ്ടി:കണയങ്കോട്ട് പുഴയിലേക്ക് രാവിലെ ഒരാൾ ചാടിയെന്ന സംശയത്തെ തുടർന്ന് പുഴയിൽ തിരച്ചിൽ തുടരുന്നു. അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ആളുകളുമാണ് തിരച്ചിൽ നടത്തുന്നത്.
പുഴയിൽ ആരോ ചാടിയെന്ന സംശയമുയർന്നത് പാലത്തിനടുത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത നിലയിൽ കണ്ടതിനാലാണ്. ബൈക്ക് പേരാമ്പ്ര ചാലിക്കര സ്വദേശിയുടേതാണെന്നാണ് ലഭിച്ച വിവരം.
CATEGORIES News