
കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ആണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്
കൊയിലാണ്ടി:ഇന്നലെ കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പേരാമ്പ്ര ചേനോളി തൈവച്ച പറമ്പിൽ ബഷീറിന്റെ മകൻ റാഷിദ്(26)ആണ് മരിച്ചത്. ബാലുശ്ശേരി ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.യുവാവിനായി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ ആണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഒള്ളൂർ കടവ് പാലത്തിനു സമീപം കമഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ പാലത്തിനടുത്ത് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട നിലയിൽ കണ്ടതാണ് പുഴയിലേക്ക് ആരോ ചാടിയെന്ന സംശയമുയര്‍ന്നത് .തുടർന്ന് പ്രദേശത്തെ ആളുകൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം അടക്കമുള്ള ഫയര്‍ഫോഴ്‌സ് സംഘവും, പ്രദേശവാസികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു.