
കണയങ്കോട് പുഴയിൽ തിരച്ചിൽ തുടരുന്നു
- ഇന്ന് തിരച്ചിൽ നടത്തുന്നത് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
കൊയിലാണ്ടി:കണയങ്കോട് പുഴയിലേയ്ക്ക് ഒരാൾ ചാടിയെന്ന സംശയത്തെതുടർന്ന് ഇന്നും തിരച്ചിൽ തുടരുന്നു. ഇന്ന് തിരച്ചിൽ നടത്തുന്നത് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഇന്നലെ രാവിലെ പാലത്തിനടുത്ത് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട നിലയിൽ കണ്ടതാണ് പുഴയിലേക്ക് ആരോ ചാടിയെന്ന സംശയം ഉണ്ടാക്കിയത് . തുടർന്ന് പ്രദേശത്തെ ആളുകൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ശേഷം അത്തോളി പോലീസ്, കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, നാല് പേരടങ്ങുന്ന സ്കൂബാ ടീം എന്നിവരാണ് തിരച്ചിൽ നടത്തിയിരുന്നത്. ഇന്നലെ ആരെയും കണ്ടെത്താനായില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് വീണ്ടും തിരച്ചിൽ തുടരുകയാണ്.
CATEGORIES News