കനത്ത മഴ; കൃഷി                      വ്യാപകമായി നശിച്ചു

കനത്ത മഴ; കൃഷി വ്യാപകമായി നശിച്ചു

  • കച്ചേരി വയലിൽ 2500 വാഴകളാണ് വെള്ളത്തിലായത്

മുക്കം:കനത്ത മഴയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിലായതിനാൽ വ്യാപക നാശനഷ്ടം. നേന്ത്രവാഴക്കൃഷിയാണ് നശിച്ചത്. നഗരസഭയുടെയും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് വാഴകളാണ് നശിച്ചു പോയത്. സ്ഥ‌ലം പാട്ടത്തിനെടുത്തും കൃഷിക്കു ബാങ്ക് വായ്‌പ എടുത്തവരുമാണ് ഏറെയും കർഷകർ. നഗരസഭയിലെ കച്ചേരി വയലിൽ 2500 വാഴകളാണ് വെള്ളത്തിലായത്.

ഇതിനു സമീപം കക്കടവത്ത് പൊയിൽ ഷെറിൻ്റെയും 1000 വാഴകൾ വെള്ളത്തിലായിട്ടുണ്ട് . കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ഭാഗത്ത് അടുക്കത്തിൽ മുഹമ്മദ് ഹാജി, ചന്ദ്രൻ നെല്ലിക്കാപറമ്പ്, ബർമാൻ തുടങ്ങിയവയുടെ വാഴക്കൃഷിയും വെള്ളത്തിൽ നശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )